- RishanRegistered Member
- Posts : 45
Join date : 2012-02-24
നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Mon Mar 05, 2012 4:06 am
രജനീകാന്തിന്റെ ബാഷ എന്ന ചിത്രത്തിലെ നൃത്ത രംഗത്തിലൂടെ പ്രശസ്തയായ നടി അല്‍ഫോണ്‍സ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ കാമുകനായ വിനോദ് കുമാറിനൊപ്പം ചെന്നൈയിലായിരുന്നു നടിയുടെ താമസം.
ഞായറാഴ്ച ദുബയില്‍ നിന്ന് മടങ്ങിയെത്തിയ നടിയും കാമുകനുമായി വഴക്കുണ്ടായി. തുടര്‍ന്ന് വിനോദ് തൂങ്ങി മരിച്ചു. ഇതില്‍ മനംനൊന്ത നടി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അവശനിലയിലായ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാഷയിലെ മാദക നൃത്തം അല്‍ഫോണ്‍സയ്ക്ക് ഒട്ടേറെ അവസരങ്ങള്‍ നേടിക്കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് അശ്ലീല സിനിമകളില്‍ അഭിനയിക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ നടി സിനിമാ രംഗം വിട്ടു. തുടര്‍ന്ന് കാമുകനൊപ്പം ചെന്നൈയിലെ വിരുഗംബാക്കത്ത് സ്ഥിരതാമസമാക്കുകയായിരുന്നു.
Permissions in this forum:
You cannot reply to topics in this forum
|
|